ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളൂരു: സിമന്റ് മിക്സർ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കെംഗേരി സ്വദേശികളായ ആസിഫ് അഹമ്മദ്, ഭാര്യ ഷബാന ബീഗം എന്നിവരാണ് മരിച്ചത്. ടാനറി റോഡിൽ നിന്ന് ഉത്തരഹള്ളിയിലെ ദർഗയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇവരെ എതിർദിശയിൽ നിന്നും വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.

ദമ്പതികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സമീപത്തുള്ള കടയിലെ സിസിടിവി കാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദമ്പതികളിൽ ഒരാൾ ഹെൽമെറ്റ്‌ ധരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ കെംഗേരി ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: ACCIDENT
SUMMARY: Couple dies after two-wheeler collides with cement mixer truck

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *