നടൻ അജിത് വിജയൻ അന്തരിച്ചു

നടൻ അജിത് വിജയൻ അന്തരിച്ചു

കൊച്ചി : സിനിമ – സീരിയൽ നടൻ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവിൽ അജിത് വിജയൻ അന്തരിച്ചു. 57 വയസായിരുന്നു. വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻ നായർ,​ പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനും പരേതനായ സി.കെ.വിജയൻ,​ മോഹിനിയാട്ടം ഗുരു കല വിജയൻ എന്നിവരുടെ മകനുമാണ്.

ഒരു ഇന്ത്യൻ പ്രണയകഥ,​ അമർ അക്ബർ അന്തോണി,​ ബാംഗ്ലൂർ ഡേയ്‌സ്,​ തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ധന്യ. മക്കൾ ഗായത്രി,​ ഗൗരി. പരേതനായ പ്രശസ്ത സിനിമാതാരം കലാശാല ബാബു അമ്മാവനാണ്.
<BR>
TAGS :  OBITUARY
SUMMARY : Actor Ajith Vijayan passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *