ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഓവറോൾ കിരീടം നേടി ബെംഗളൂരു മലയാളിയായ ആറു വയസുകാരി
▪️ ദക്ഷ്ണ

ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഓവറോൾ കിരീടം നേടി ബെംഗളൂരു മലയാളിയായ ആറു വയസുകാരി

ബെംഗളൂരു: കേരള അത്‌ലറ്റ്‌ ഫിസിക്ക് അലയന്‍സ് (KAPA) തൃശൂരില്‍ നടത്തിയ അഖില കേരള ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി സിബിഎസ്ഇ സ്‌കൂള്‍ ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ഥിനി ദക്ഷ്ണ ഓവറോള്‍ കിരീടം നേടി. 13 വയസിന് താഴെയുള്ള കുട്ടികളെ ആദ്യമായിട്ടാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നത്. 8 എട്ടു പേരാണ് ഇതില്‍ മത്സരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന യുണൈറ്റഡ് ഇന്റഗ്രേറ്റഡ് ബോഡി ഫിറ്റ്‌നസ് ഫെഡറേഷന്‍ സംഘടിപ്പിച്ച ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പില്‍ ഈ ആറു വയസുകാരി സ്‌പെഷ്യല്‍ പെര്‍ഫോമറായി പങ്കെടുത്തിട്ടുണ്ട്.

കേരളസമാജം ദൂരവാണിനഗര്‍ അംഗവും, ബെംഗളൂരു റെഡ് ഹാറ്റ് സോഫ്റ്റ്വയര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ ദക്ഷിണയുടെ പിതാവ് സജിത് ഇ.എസ് തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്‍ഷം ‘മിസ്റ്റര്‍ കേരള’ ചാമ്പ്യനാണ്. ഈ മേഖയിലെ കോച്ച് കൂടിയായ അദ്ദേഹം തന്നെയാണ് മകള്‍ ദക്ഷ്ണയ്ക്ക് പരിശീലനം നല്‍കി വരുന്നത്. ദക്ഷ്ണയുടെ അമ്മ ഐശ്വര്യ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നു. ബെംഗളൂരു ബഞ്ചാര ലേഔട്ട് ഹൊറമാവ് അഗരയിലാണ് കുടംബം താമസിക്കുന്നത്.
<br>
TAGS : SPECIAL STORY
SUMMARY : A six-year-old Malayalee girl from Bengaluru won the overall title in the fitness championship competition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *