എറണാകുളത്ത് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരുക്ക്

എറണാകുളത്ത് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരുക്ക്

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് വാഹനാപകടം.  കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ്സിലെ ഡ്രൈവറും യാത്രക്കാരുമടക്കം എട്ടോളം പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 9 45 ഓടുകൂടിയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഡ്രൈവറുൾപ്പെടെ നിരവധി പേ‍‍ർക്ക് അപകടത്തിൽ പരുക്കേറ്റു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
<br>
TAGS : ACCIDENT | ERNAKULAM NEWS
SUMMARY : Ernakulam lorry and KSRTC bus collide accident; Eight people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *