വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് റെയില്‍വേ

വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് റെയില്‍വേ

തിരുവനന്തപുരം-ഷൊർണൂർ ലൈനിലോടുന്ന16302 നമ്പർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റെയില്‍വേയുടെ പരിഗണനയില്‍. രാവിലെ നിലമ്പൂരില്‍ നിർത്തിയിടുന്ന 16349 നമ്പർ രാജറാണി എക്സ്പ്രസ് എറണാകുളം വരെ പകല്‍ സർവീസ് നടത്തണമെന്ന ആവശ്യവും റെയില്‍വേ പരിശോധിക്കുന്നു.

നിലമ്പൂർ-ഷൊർണൂർ റെയില്‍വെ ലൈനിലെ വൈദ്യൂതീകരണം ഏറെക്കുറെ പൂർത്തിയായതിനാല്‍ മേല്‍പ്പറഞ്ഞ ട്രെയിൻ സർവീസുകള്‍ യാത്രക്കാർക്ക് ഗുണകരമായ രീതിയില്‍ ക്രമീകരിക്കണമെന്ന് പി.പി.സുനീർ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഇതിന് മറുപടിയായാണ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പി പി സുനീര്‍ എം പിയ്ക്ക് അയച്ച കത്തിലാണ് വിവരം അറിയിച്ചിരിക്കുന്നത്.

TAGS : TRAIN
SUMMARY : Railways will consider the request to extend the Venad Express to Nilambur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *