എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു

എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡില്‍. പവന് 640 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 64,480 രൂപയാണ്. 22 കാരറ്റ് ഗ്രാമിന് 80 രൂപ വർധിച്ച്‌ 8060 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഗ്രാം നിരക്ക് 8000 കടക്കുന്നത്. ഇതോടെ ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6650 രൂപയിലും പവന് 53200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. അതേസമയം വെള്ളി നിരക്കില്‍ കഴിഞ്ഞ കുറേദിവസങ്ങളായി മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2900 ഡോളര്‍ കടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്.

TAGS : GOLD RATES
SUMMARY : Gold rate is increased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *