ജമ്മുകാശ്മീരില്‍ സ്‌ഫോടനം; രണ്ട് സെെനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരില്‍ സ്‌ഫോടനം; രണ്ട് സെെനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരുക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.

TAGS : LATEST NEWS
SUMMARY : Blast in Jammu and Kashmir; Two soldiers martyred

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *