മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം
▪️ ഹൃതിക മനോജ്, ദക്ഷ് എന്‍. സ്വരൂപ്

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം

ബെംഗളൂരു: മലയാളം മിഷന്‍ ആഗോളതലത്തില്‍ നടത്തിയ സുഗതാഞ്ജലി കാവ്യാലാപനമല്‍സരം ഗ്രാന്റ് ഫിനാലെയില്‍ സീനിയര്‍ വിഭാഗത്തില്‍ കര്‍ണാടക ചാപ്റ്റര്‍ നോര്‍ത്ത് സോണിലെ കെ.എന്‍.എസ്.എസ്. ജയമഹല്‍ കരയോഗം പഠനകേന്ദ്രത്തിലെ ഹൃതിക മനോജ് ഒന്നാം സ്ഥാനം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ മൈസൂരു മേഖലയിലെ മൈസൂരു കേരളസമാജം പഠനകേന്ദ്രത്തിലെ ദക്ഷ് എന്‍. സ്വരൂപ് രണ്ടാം സ്ഥാനം നേടി.

പ്രകൃതിക്കും പീഡിത സമൂഹത്തിനുവേണ്ടിയും നിലകൊണ്ട കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി മലയാളം മിഷന്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സുഗതാഞ്ജലി കാവ്യാലാപന മല്‍സരത്തിന് ഡോ. മ്യൂസ് മേരി ജോര്‍ജ്ജ്, പ്രൊ. വി. എന്‍. മുരളി, ഡോ. വിനീത. പി എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെ വിധിനിര്‍ണ്ണയം നടത്തിയത്. ഫെബ്രുവരി 21 നു തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണപരിപാടിയായ മലയാണ്മയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission Sugathanjali Poetry Competition

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *