തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മിലെ വിവരങ്ങള്‍ നശിപ്പിക്കരുതെന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മിലെ വിവരങ്ങള്‍ നശിപ്പിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരഞ്ഞടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിവരങ്ങള്‍ നശിപ്പിക്കരുതെന്ന് സുപ്രീം കോടതി. ഹരിയാനയിലെ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.

വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നടപടിക്രമം എന്താണെന്ന് ആരാഞ്ഞ സുപ്രീം കോടതി, താത്കാലികമായി ഇവിഎമ്മില്‍ നിന്ന് ഒരു വിവരവും ഇല്ലാതാക്കുകയോ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം ഇ.വി.എം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്ക്കിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ കമ്മിഷന്‍ നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ അത് നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് എന്‍ജിനീയര്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വിവരങ്ങൾ മാറ്റപ്പെട്ട ഇവിഎം മെമ്മറിയും മൈക്രോകണ്‍ട്രോളറും എന്‍ജിനീയർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ അടുത്ത വാദം മാര്‍ച്ച് 17നു കേള്‍ക്കും.
<BR>
TAGS : SUPREME COURT | ELECTRONIC VOTING MACHINES
SUMMARY : Supreme Court not to destroy information in EVM after election

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *