നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും 16ന്

നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും 16ന്

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ നളിനകാന്തി എന്ന ചലച്ചിത്രത്തിന്റെ പ്രദർശനത്തിന് കേരള സമാജം ദൂരവാണി നഗർ വേദിയൊരുക്കുന്നു. ഫെബ്രുവരി 16ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വിജിനപുര, യുകോ ബാങ്ക് റോഡിലുള്ള ജൂബിലി സ്കൂളിലാണ് പ്രദർശനം.

പ്രമുഖ സാഹിത്യകാരനും നളിനകാന്തിയുടെ സംവിധായകനുമായ സുസ്മേഷ് ചന്ദ്രോത്ത് പരിപാടിയിൽ പങ്കെടുത്ത് സംസാരിയ്ക്കും. തുടർന്ന് നടക്കുന്ന സംവാദം ചലച്ചിത്ര ആസ്വാദകരും, എഴുത്തുകാരും, സാംസ്‌കാരിക സംഘടന പ്രതിനിധികളും, വായനക്കാരും പങ്കെടുക്കും.

നളിനകാന്തിയിൽ ടി പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക്- മണികണ്ഠൻ, ശ്രീകല- മുല്ലശ്ശേരി എന്നിവരും അഭിനയിക്കുന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക് സുധീപ് പാലനാട് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടുതവണ നേടിയിട്ടുള്ള മനേഷ് മാധവൻ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
<BR>
TAGS : ART AND CULTURE | KERALA SAMAJAM DOORAVAANI NAGAR,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *