മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം  അടച്ചു

മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മേൽപ്പാലം അടച്ചതോടെ ഔട്ടർ റിങ് റോഡിൽ (ഒആർആർ) വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എച്ച്എസ്ആർ ലേഔട്ടിലെ 14-ാം മെയിനിൽ സ്ലൈഡിംഗ് ഗർഡിലിന് ചരിവുണ്ടായതിനെ തുടർന്ന് ഈ റൂട്ടിൽ അറ്റകുറ്റപണിയും പുരോഗമിക്കുന്നതായി ബിഎംആർസിഎൽ അറിയിച്ചു.

യാത്രക്കാർ ബദൽ റൂട്ടുകൾ വഴി കടന്നുപോകണമെന്ന് സിറ്റി ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്. സിൽക്ക് ബോർഡിലേക്ക് പോകുന്ന വാഹനങ്ങൾ 19-ാം മെയിൻ വഴി തിരിച്ചുവിടും. മാർത്തഹള്ളിയിൽ നിന്ന് ഇബ്ലൂർ, സിൽക്ക് ബോർഡ് ഫ്ലൈഓവർ എന്നിവിടങ്ങളിലേക്ക് ഔട്ടർ റിംഗ് റോഡിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്ന് ട്രാഫിക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇബ്ലൂരിൽ നിന്ന് സിൽക്ക് ബോർഡ് അല്ലെങ്കിൽ ഹൊസൂർ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാർ എച്ച്എസ്ആർ ലേഔട്ട് വഴി സിൽക്ക് ബോർഡിലേക്കോ എംസിഎച്ച്എസ് കോളനിയി വഴി ഹൊസൂർ റോഡിലേക്കോ കടന്നുപോകണം.

 

TAGS: BENGALURU
SUMMARY: HSR Layout flyover shut due to metro works

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *