റോഡിലൂടെ മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം: കെ ബി ഗണേഷ്‌കുമാര്‍

റോഡിലൂടെ മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം: കെ ബി ഗണേഷ്‌കുമാര്‍

കൊച്ചി: റോഡ് മുറിച്ചുകിടക്കുമ്പോൾ മൊബൈലില്‍ സംസാരിച്ച്‌ നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണ്. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു.

കാല്‍നടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട്. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

TAGS : KB GANESH KUMAR
SUMMARY : Fines should be imposed on those talking on mobile phones on the road: KB Ganeshkumar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *