അബ്ദുള്‍ റഹീമിന്റെ മോചനം വൈകും; എട്ടാം തവണയും കേസ് മാറ്റി വെച്ചു

അബ്ദുള്‍ റഹീമിന്റെ മോചനം വൈകും; എട്ടാം തവണയും കേസ് മാറ്റി വെച്ചു

സൗദി: മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹര്‍ജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവര്‍ണറേറ്റില്‍ നിന്ന് റഹീമിന്റെ മോചന കാര്യത്തില്‍ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.

നേരത്തെ ഏഴ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മോചനക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു ഇതിനുമുമ്പ് കേസ് പരിഗണിച്ചത്. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു അന്ന് കോടതി അറിയിച്ചത്.

അതിനുമുമ്പ് ജനുവരി 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി. മരിക്കുന്നതിന് മുമ്പ് മകനെ കാണണമെന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് റഹീമിന്റെ മാതാവ് നേരത്തേ പറഞ്ഞിരുന്നു.

സൗദി ബാലൻ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ 2006 ഡിസംബറിലാണ് അബ്ദുല്‍ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച്‌ റിയാദിലെത്തി ഒരു മാസം തികയും മുമ്പാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്.

TAGS : ABDHUL RAHIM
SUMMARY : Abdul Rahim’s release delayed; case postponed for the eighth time

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *