കണ്ണൂരിലും റാഗിങ് പരാതി; പ്ലസ് വൺ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചു

കണ്ണൂരിലും റാഗിങ് പരാതി; പ്ലസ് വൺ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായതായി പരാതി. കൊളവല്ലൂർ പി‌ ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളാണ് മർദിച്ചതെന്ന് നിഹാൽ പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം. റാഗിങ്ങിന് ഇരയാക്കിയ വിദ്യാര്‍ഥിൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

തല​ശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഹാലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ ആദ്യം സ്കൂൾ പ്രിൻസിപ്പലിനാണ് പരാതി നൽകിയത്. പിന്നീട് പരാതി പോലീസിന് കൈമാറുകയായിരുന്നു. നിഹാലിന്റെ ഇടതുകൈ ചവിട്ടി ഒടിച്ചുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൈക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളം കുടിക്കാൻ പോയപ്പോൾ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് സീനിയർ വിദ്യാര്‍ഥികൾ മർദിച്ചതെന്നാണ് പരാതിയിലുള്ളത്. മുമ്പും ഇവർ ആക്രമിച്ചതായും നിഹാൽ പറയുന്നു. മറ്റ് വിദ്യാര്‍ഥികൾക്ക് നേരെയും ഇത്തരത്തിൽ ആ​ക്രമണമുണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ഥി പറയുന്നു.
<br>
TAGS : RAGGING | KANNUR NEWS
SUMMARY : Complaint of ragging in Kannur; A plus one student was beaten up by plus two students

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *