ബെംഗളൂരു കലാപം; പ്രതികളുടെ ജാമ്യഹർജി സുപ്രീം കോടതി തള്ളി

ബെംഗളൂരു കലാപം; പ്രതികളുടെ ജാമ്യഹർജി സുപ്രീം കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു കലാപക്കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എസ്. സി. ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ യുഎപിഎ ചുമത്തിയിരുന്നു. കേസ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. 2020ലാണ് ബെംഗളൂരു കലാപക്കേസ് രജിസ്റ്റർ ചെയ്യുന്നത്. ബെംഗളൂരുവിലെ ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകളിൽ നടന്ന ആക്രമണത്തിൽ അറസ്റ്റിലായവരാണ് ജാമ്യഹർജി നൽകിയത്.

നിലവിൽ കർണാടകയിൽ യുഎപിഎ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികളില്ല. ഇക്കാരണത്താലാണ് പ്രതികൾ സുപ്രീം കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. വൈകാതെ യുഎപിഎ കോടതി തുറക്കണമെന്നും, ഇത്തരം കേസുകൾ സംസ്ഥാനത്തിനകത്ത് തീർപ്പാക്കണമെന്നും കർണാടക സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഇത്തരം കേസുകൾക്കായുള്ള പ്രത്യേക കോടതി തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

TAGS: BENGALURU
SUMMARY: Supreme court rejects Bengaluru riot case accused bail pleas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *