സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന ശേഷം ജവാന്‍ ജീവനൊടുക്കി

സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന ശേഷം ജവാന്‍ ജീവനൊടുക്കി

മണിപ്പൂർ: മണിപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജവാന്‍ ജീവനൊടുക്കി. കേന്ദ്ര റിസര്‍വ് പോലീസ് സേനയില്‍ ഹവില്‍ദാറായ സഞ്ജയ് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇംഫാല്‍ ലാഫെല്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വ്യാഴാഴ്ച രാത്രി 8.20ഓടെ ആയിരുന്നു സംഭവം. എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ ഒരു സബ് ഇന്‍സ്‌പെക്ടറും മറ്റൊരു കോണ്‍സ്റ്റബിളും മരിച്ചു. ശേഷം സഞ്ജയ്‌ സ്വന്തം ശരീരത്തിലേക്ക് തോക്ക് ചൂണ്ടി വെടിവെക്കുകയായിരുന്നു. സിആര്‍പിഎഫിലെ 120-ാം ബറ്റാലിയനിലെ അംഗമായിരുന്നു സഞ്ജയ് കുമാര്‍. പരുക്കേറ്റവരെ ഇംഫാലിലെ റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

TAGS: NATIONAL
SUMMARY: Jawan kills self after shooting his colleagues

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *