ആന ഇടഞ്ഞ സംഭവം; ദുരന്തകാരണം കരിമരുന്ന് പ്രയോഗമെന്ന് പ്രാഥമിക നിഗമനം

ആന ഇടഞ്ഞ സംഭവം; ദുരന്തകാരണം കരിമരുന്ന് പ്രയോഗമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ദുരന്തകാരണം കരിമരുന്ന് പ്രയോഗമെന്ന് പ്രാഥമിക നിഗമനം. വനംമന്ത്രിക്ക് ഉത്തര മേഖല സിസിഎഫ് നൽകിയ പ്രാഥമിക വിവരത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ആന വിരണ്ടത് സ്‌ഫോടനം കാരണമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം വനംമന്ത്രിക്ക് കൈമാറി. ക്ഷേത്രം അധികാരികൾ ചട്ടം പാലിച്ചില്ല എന്നാണ് പ്രാഥമിക നിഗമനം. എക്‌സ്‌പ്ലോസിസ് നിയമ ലംഘനം ഉണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്നും സിസിഎഫ് നിർദേശിച്ചു.

അതേസമയം, അപകടത്തിൽ മരിച്ച മൂന്നു പേരുടേയും പോസ്റ്റുമോര്‍ട്ടം നടപടി രാവിലെ എട്ടുമണിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. 29 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ വൈകുന്നേരം ആറുമണിയ്ക്കാണ് ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞത്.

TAGS: KERALA
SUMMARY: Kozhikkod elephant attack incident reportedly due to crackers bursting, says preliminary report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *