പ്രണയാഭ്യാ‍ര്‍ഥന നിരസിച്ചു; വാലന്റൈൻസ് ദിനത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

പ്രണയാഭ്യാ‍ര്‍ഥന നിരസിച്ചു; വാലന്റൈൻസ് ദിനത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ഹൈദരാബാദ്: വാലന്റൈൻസ് ദിനത്തില്‍ പ്രണയാഭ്യാ‍ർഥന നിരസിച്ചതില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. 23 വയസ്സുള്ള ആന്ധ്രാപ്രദേശിലെ പേരമ്പള്ളി സ്വദേശിനി ഗൗതമിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കേറ്റ ഗൗതമി നിലവില്‍ ചികിത്സയിലാണ്. പ്രതിയായ ഗണേഷിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

ഗൗതമിയെ കൊല്ലാൻ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ് പറഞ്ഞു. മറ്റൊരു യുവാവുമായി വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഗൗതമി. ഏപ്രില്‍ 29 നായിരുന്നു ഗൗതമിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. ഗണഷിന്റെ പ്രണയം ഗൗതമി തുടക്കത്തിലേ തന്നെ നിരസിച്ചിരുന്നു. ഇത് ഗണേഷിനെ പ്രകോപിപ്പിച്ചു.

തുടർന്ന് ഇന്ന് ഗൗതമിയുടെ മാതാപിതാക്കള്‍ പുറത്തുപോയ പോയ സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഗൗതമിയുമായി വാക്ക് തർക്കത്തില്‍ ഏർപ്പെടുകയും കത്തി കൊണ്ട് കുത്തി വീഴ്ത്തുകയുമായിരുന്നു. തുടർന്ന് കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ എത്തി പെണ്‍കൂട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

TAGS : CRIME
SUMMARY : Acid attack on woman on Valentine’s Day after rejected love proposal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *