ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കൊയിലാണ്ടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു. കൂടാതെ വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും വിശദീകരണവും ആനകളെക്കുറിച്ചുള്ള വിശദാംശംങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ടത്. എന്താണ് ഇത്തരമൊരു ദുരന്തമുണ്ടാവാന്‍ കാരണമെന്ന് കോടതി ആരാഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ആനയുടെ ഭക്ഷണം, യാത്രാവിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, മറ്റ് ഉത്സവങ്ങളില്‍ പങ്കെടുത്തിതിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച ഹാജരായി നടന്ന സംഭവങ്ങളെക്കുറിച്ച്‌ വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചത്‌.

TAGS : LATEST NEWS
SUMMARY : High Court voluntarily intervenes in elephant accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *