സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.  പതിനേഴുകാരനായ ഗംഗാറാം എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാമു (23), മനോജ് (16) എന്നിവർക്കാണ് സ്ഫോടനത്തിൽ പരുക്കേറ്റിരിക്കുന്നതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) സുനിൽ കുമാർ ശിവഹാരെ മാധ്യമങ്ങളോട് പറഞ്ഞു.  കരസേനയുടെ ഫയറിങ് റേഞ്ചില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.

ദാത്തിയ നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ബസായ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. നിലത്ത് കിടന്നിരുന്ന പൊട്ടാത്ത വെടിയുണ്ടകൾ എടുത്തപ്പോൾ ഇത് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.പരുക്കേറ്റവരെ ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
<BR>
TAGS : BLAST | MADHYAPRADESH
SUMMARY : Blast at military training center: One killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *