ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം

ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം

ബെംഗളൂരു: ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം. കലബുർഗി ഷഹ്ബാദിലെ ഭങ്കുർ ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടം. ടാങ്കർ ലോറി കടയ്ക്ക് സമീപം നിർത്തി സാധനം വാങ്ങാൻ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ കടയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. കടയുടമയ്ക്ക് നിസാരമായി പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കലബുർഗി പോലീസ് കേസെടുത്തു.

TAGS: ACCIDENT
SUMMARY: Tanker lorry with diesel crashed into shop

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *