ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് നാവിക ഉദ്യോഗസ്ഥൻ മരിച്ചു

ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് നാവിക ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് കർണാടക സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ബെളഗാവി സ്വദേശി പ്രവീൺ സുഭാഷ് ഖനഗൗഡ്രയാണ് (24) മരിച്ചത്. ആരക്കോണത്തെ ഇന്ത്യൻ നാവിക വ്യോമതാവളമായ ഐഎൻഎസ് രാജാലിയിലെ ക്വിക്ക് റിയാക്ഷൻ ടീം (ക്യുആർടി) അംഗമായിരുന്നു പ്രവീൺ. സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ പ്രവീണിന് വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

2020 ഫെബ്രുവരി 12നാണ് പ്രവീൺ നാവികസേനയിൽ ചേരുന്നത്. കൊച്ചിയിലും ആൻഡമാനിലും സേവനമനുഷ്ഠിച്ച ശേഷം, അടുത്തിടെയാണ് ചെന്നൈയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രവീൺ തന്റെ മാതാപിതാക്കളോട് ഫോണിൽ സംസാരിച്ചിരുന്നു. ജന്മനാടായ രാമലിംഗേശ്വരത്ത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യകർമങ്ങൾ നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

TAGS: KARNATAKA
SUMMARY: Navy soldier killed by accidentally fired bullet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *