ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി കളർപ്രിന്റ് എടുത്ത് വിറ്റു; ലോട്ടറി വില്പനക്കാരന്‍ അറസ്റ്റില്‍

ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി കളർപ്രിന്റ് എടുത്ത് വിറ്റു; ലോട്ടറി വില്പനക്കാരന്‍ അറസ്റ്റില്‍

പുനലൂർ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയിൽ ലോട്ടറി വില്പനക്കാരനാന്‍ അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജംക്‌ഷൻ കുഴിയിൽ വീട്ടിൽ ബൈജുഖാൻ (38) ആണ് അറസ്റ്റിലായത്. പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറിയുമാണ്‌. പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു.

വിറ്റ ടിക്കറ്റില്‍ പലതും സമ്മാനാര്‍ഹമായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 680 ടിക്കറ്റാണ് ഏജന്‍സിയില്‍ നിന്നും ഷൈജു ഖാന്‍ വാങ്ങിയത്. ഇതിന്റെ കളര്‍ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്. ഒറിജിനൽ ടിക്കറ്റ് നൽകിയ വില്പനക്കാരൻ സുഭാഷ് ചന്ദ്രബോസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
<BR>
TAGS : FAKE LOTTERY | ARRESTED
SUMMARY : Christmas New Year Bumper Lottery colorprint taken and sold; Lottery seller arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *