യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശങ്ങളെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വകുപ്പിനെ വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പിൽ വിളിച്ചുചേർത്ത യോഗത്തിനു ശേഷം അദ്ദേഹം വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. യൂട്യൂബർമാരായ രൺവീർ അല്ലാബാഡിയ, സമയ് റെയ്‌ന, അപൂർവ മഖിജ തുടങ്ങിയവർക്കെതിരെ നിയമനടപടികളും പ്രതിഷേധങ്ങളും ശക്തമാണ്.

യൂട്യൂബ് റിയാലിറ്റി ഷോയിലെ എല്ലാ അതിഥികൾക്കുമെതിരെ മഹാരാഷ്ട്ര സൈബർ വകുപ്പ് ചൊവ്വാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇതിന്റെ വീഡിയോകൾ പ്രചരിച്ചിരുന്നു. ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി തനിക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ ഇളവുതേടിയും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടും രൺവീർ അല്ലാബാഡിയ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ് മുഖേനയാണ് രൺവീർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

TAGS: NATIONAL
SUMMARY: India’s Got Latent row, Maharashtra government orders inquiry into Ranveer Allahbadia controversy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *