മുണ്ടക്കൈ ഗവ. എൽ. പി സ്കൂളിന് കേരളീയത്തിന്റെ സ്നേഹസമ്മാനം
▪️ കേരളീയം പ്രവര്‍ത്തകസമിതി അംഗം നിമ്മി വത്സന്‍, അംഗങ്ങളായ പ്രജിത്ത് ഇ. പി, മുര്‍ഷിദ് കുട്ടി ഹസ്സന്‍ എന്നിവര്‍ മുണ്ടക്കൈയിലെത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

മുണ്ടക്കൈ ഗവ. എൽ. പി സ്കൂളിന് കേരളീയത്തിന്റെ സ്നേഹസമ്മാനം

ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ ഗവ.എല്‍. പി സ്‌കൂളിലെ കൊച്ചു കുട്ടികള്‍ക്ക് ബെംഗളൂരു നാഗസാന്ദ്രയിലുള്ള പ്രസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ സ്‌നേഹസമ്മാനം. കേരളീയം പ്രവര്‍ത്തകസമിതി അംഗം നിമ്മി വത്സന്‍ അംഗങ്ങളായ പ്രജിത്ത് ഇ. പി. മുര്‍ഷിദ് കുട്ടി ഹസ്സന്‍ എന്നിവര്‍ മുണ്ടക്കൈയില്‍ നേരിട്ടെത്തിയാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. പ്രധാന അധ്യാപിക മേഴ്സിതോമസ്, പിടിഎ കമ്മിറ്റി എന്നിവര്‍ക്കുവേണ്ടി അധ്യാപികമാരായ നദീറ ഒ. ടി., ബിന്ദു എന്‍ എന്നിവര്‍ തുക ഏറ്റുവാങ്ങി.

കഴിഞ്ഞ മാസം കേരളീയം അംഗങ്ങളുടെ ഒരു സംഘം വയനാട്ടിലെത്തി വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ അറിഞ്ഞിരുന്നു. തുടര്‍ന്നാണ് മുണ്ടകൈ സ്‌കൂളിന് സഹായം നല്‍കാന്‍ തീരുമാനിച്ചത്.

പ്രകൃതി ദുരന്തത്തിന് ശേഷം ഒരു താത്കാലിക കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഏകദേശം 80 ഓളം കുട്ടികളാണ് പഠിക്കുന്നത്. വീടുകളില്‍ നിന്ന് 8 കിലോമീറ്ററോളം യാത്ര ചെയ്താണ് ഇവിടത്തെ കൊച്ചു കുട്ടികള്‍ ഈ താത്കാലിക പഠന കേന്ദ്രത്തിലെത്തുന്നത്. സ്‌കൂളിലെ പിടിഎയും നാട്ടുകാരും ചേര്‍ന്ന് ഒരു വാഹനം സംഘടിപ്പിച്ചുവെങ്കിലും അതിന്റെ നിത്യേനയുള്ള ചിലവുകള്‍ക്കായി ബുദ്ധിമുട്ടുകയാണ്. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് കേരളീയം പ്രവര്‍ത്തകര്‍ പിടി.എയോടും നാട്ടുകാരോടും സംസാരിച്ച് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്. സാമൂഹിക പ്രതിബദ്ധതതയുടെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഇനിയുമുണ്ടാകുമെന്ന് കേരളീയം ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : GOOD STORIES | WAYANAD | KERALEEYAM
SUMMARY : Keraleeyam’s special gift to Mundakai Govt. L.P school students

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *