ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. 42,500 കോടി രൂപ ചെലവിൽ 40 കിലോമീറ്റർ ഇരട്ട തുരങ്കപാത, 18,000 കോടി രൂപ ചെലവിൽ 41 കിലോമീറ്റർ ഡബിൾ ഡെക്കർ ഇടനാഴി (റോഡ്-കം-മെട്രോ റെയിൽ), 15,000 കോടി രൂപ ചെലവിൽ 110 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി, 5,000 കോടി രൂപയ്ക്ക് 320 കിലോമീറ്റർ ബഫർ റോഡുകൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുകയെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇൻവെസ്റ്റ്‌ കർണാടക ആഗോളനിക്ഷേപക സംഗമത്തിലാണ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്.

500 കോടി രൂപയുടെ സ്കൈ ഡെക്ക് പദ്ധതി, 27,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 74 കിലോമീറ്റർ ബെംഗളൂരു ബിസിനസ് കോറിഡോർ, രണ്ടാമത്തെ വിമാനത്താവളത്തിന്റെ വികസനം എന്നിവ നിലവിൽ പുരോഗമിക്കുകയാണ്. ആഗോളതലത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് ബെംഗളൂരു. പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടെ ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ടണൽ റോഡുകൾ, സ്കൈഡെക്കുകൾ, ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ, മെട്രോലൈൻ വിപുലീകരണം, മാണ്ഡ്യ കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിന് സമീപമുള്ള അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU
SUMMARY: Govt to implement new projects to ease blr traffic

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *