ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; മുഖ്യപ്രതി യുഎസിലേക്ക് കടന്നതായി സംശയം

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; മുഖ്യപ്രതി യുഎസിലേക്ക് കടന്നതായി സംശയം

ബംഗ്ലാദേശ് എംപി അൻവാറുള്‍ അസിം അനറിനെ കോല്‍ക്കത്തയില്‍ കൊലപ്പെടുത്തിയത് ഇദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്തായ അക്തറുസ്‌സമാൻ ഷഹീൻ ആണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്‌സമാൻ ഖാൻ. ഏപ്രില്‍ 30ന് അക്തറുസ്‌സമാൻ ഇന്ത്യയിലെത്തിയിരുന്നു. മേയ് പത്തിന് ബംഗ്ലാദേശില്‍ എത്തി.

തുടർന്ന് നേപ്പാളിലേക്കും അവിടെ നിന്ന് ദുബായിലേക്കും പോയി. ദുബായില്‍ നിന്ന് പ്രതി ന്യുയോർക്കിലേക്ക് കടന്നതായാണു സംശയം. അക്തറുസ്‌സമാനെ നിയമത്തിനു മുന്നിലെത്തിക്കാനാണു ശ്രമമെന്നു പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഇന്ത്യ, നേപ്പാള്‍, യുഎസ് ഭരണകൂടങ്ങളുടെ സഹായം ഇതിനായി തേടി.

ഭരണകക്ഷിയായ അവാമി ലീഗിന്‍റെ എംപിയുടെ കൊലപാതകത്തില്‍ കേസില്‍ സിലിസ്ത റഹ്മാൻ എന്ന യുവതിയെ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണം ഉടൻ അനാവരണം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *