ജയലളിതയുടെ സ്വത്തുക്കൾ  തമിഴ്നാടിന് കൈമാറി

ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാടിന് കൈമാറി

ബെംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരു കോടതി തമിഴ്നാട് സർക്കാരിന് കൈമാറി. ബെംഗളൂരു സിബിഐ കോടതിയാണ് സ്വത്തുക്കളുടെ രേഖകളും സ്വർണാഭരണം ഉൾപ്പെടെ വസ്തുക്കൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തമിഴ്നാടിന് കൈമാറിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജയലളിതയുടെ വസ്തുക്കൾ പിടിച്ചെടുത്തിരുന്നത്.

27 കിലോ സ്വർണാഭരണം, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് തുടങ്ങിയവ കൈമാറ്റം ചെയ്തു. 1996-ൽ ജയലളിതയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലെ ‘വേദനിലയത്തിൽ’ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്. വിധാൻ സൗധയിലെ സർക്കാർ ട്രഷറിയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.

TAGS: JAYALALITA
SUMMARY: Bengaluru Court hands over Jayalalithaa’s seized valuables ornaments, gold to TN Govt.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *