ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിപ്പ്; കൊടുങ്ങല്ലൂർ എഎസ്ഐ ബെംഗളൂരു പോലീസിന്റെ പിടിയിൽ

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിപ്പ്; കൊടുങ്ങല്ലൂർ എഎസ്ഐ ബെംഗളൂരു പോലീസിന്റെ പിടിയിൽ

ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ കോടികളുടെ പണം തട്ടിപ്പ് നടത്തിയ തൃശൂർ കൊടുങ്ങല്ലൂർ എഎസ്ഐ പിടിയിൽ. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് ബെംഗളൂരു പോലീസ്  കസ്റ്റഡിയിലെടുത്തത്. പ്രമുഖ രാഷ്ട്രീയ നേതാവിൽ നിന്നും ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കോടികൾ തട്ടിയെന്നതാണ് കേസ്. ബെംഗളൂരു പോലീസ് കേരളത്തിലെത്തിയാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.

ഇയാളും മൂന്ന് പേരും ചേർന്ന് കർണാടകയിലെ രാഷ്ട്രീയ നേതാവിൽ നിന്ന് നാല് കോടി രൂപയാണ് തട്ടിയത്. ഷഫീറിനെയും സംഘത്തേയും കൂടുതൽ അന്വേഷണത്തിനായി ബെംഗളൂരുവിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU
SUMMARY: Bengaluru police nabs kerala policr officer in false ed case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *