ലൈംഗികാതിക്രമ പരാതി; കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസ്

ലൈംഗികാതിക്രമ പരാതി; കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമം നടന്നതായി യുവതി നൽകിയ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസെടുത്തു. വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം കാട്ടിയതായാണ് യുവതിയുടെ പരാതി. സീരിയൽ ഷൂട്ടിംഗ് കാണാൻ പോയപ്പോഴാണ് നടൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നു.

പിന്നീട് ചരിത് തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതായി യുവതി പരാതിയിൽ പറഞ്ഞു. വിവാഹിതനായിരുന്നിട്ടും നടൻ തന്നെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. ഇത് വിസമ്മതിച്ചപ്പോൾ, ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ഇതിന് പുറമെ തന്റെ പണവും, സ്വർണവും തട്ടിയെടുത്തതായും യുവതി ആരോപിച്ചു. സംഭവത്തിൽ ആർആർ നഗർ പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Actor Charith balappa booked on sexual assault

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *