ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു വിശ്വേശ്വരയ്യ നഗറിലാണ് സംഭവം. ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാൽ (15), ചേതന്റെ അമ്മ പ്രിയംവദ (62) എന്നിവരാണ് മരിച്ചത്. ചേതൻ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്ന പ്ലേസ്‌മെന്റ് ബിസിനസിൽ ജോലി ചെയ്യുകയായിരുന്നു.

ചേതൻ തന്റെ കുടുംബാംഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു എന്ന് അയൽക്കാർ പറഞ്ഞു.

കൃത്യത്തിനു മുൻപ് ചേതൻ യുഎസിലുള്ള സഹോദരൻ ഭരതുമായി സംസാരിച്ചിരുന്നു. ഫോൺ കട്ട് ചെയ്യുന്നതിനു മുൻപ് മരിക്കാൻ പോകുന്ന വിവരവും പറഞ്ഞു. തുടർന്ന് മൈസൂരുവിലുള്ള ബന്ധുക്കളെ ഭരത് വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് വിവരം പോലീസിൽ അറിയിച്ചത്. സംഭവത്തിൽ മൈസൂരു സിറ്റി പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Four of family found dead in Mysuru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *