കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, റോഡ് വൃത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് കാവേരി വെള്ളം ഉപയോഗിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് ബോർഡ്‌ അറിയിച്ചു. നിർദേശ ലംഘനം ആവർത്തിച്ചാൽ പ്രതിദിനം 500 രൂപയും, 5,000 രൂപയും അധികമായി ഈടാക്കും.

വാഹനങ്ങൾ കഴുകുന്നതിനും, പൂന്തോട്ടപരിപാലനം, നിർമ്മാണ പ്രവൃത്തികൾ, ഫൗണ്ടെയ്നുകൾ, റോഡ് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നേരത്തെ തന്നെ ബോർഡ്‌ നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിർദേശലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ബോർഡിന്റെ കോൾ സെന്റർ നമ്പറായ 1916 ൽ വിളിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാനും സാധിക്കും.

TAGS: BENGALURU
SUMMARY: BWSSB imposes Rs 5000 penalty for using drinking water for other purposes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *