ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് വർധനയ്ക്ക് നിർദേശം നൽകി ബെസ്കോം

ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് വർധനയ്ക്ക് നിർദേശം നൽകി ബെസ്കോം

ബെംഗളൂരു: ബിഎംടിസിക്കും നമ്മ മെട്രോയ്ക്കും പിന്നാലെ നിരക്ക് വർധന നിർദേശിച്ച് ബെസ്കോം. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷന് (കെഇആർസി) ഇത് സംബന്ധിച്ച റിപ്പോർട്ട്‌ ബെസ്കോം കൈമാറി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും വിവിധ ഉൽപ്പന്നങ്ങളുടെ വിലയിലെ സമീപകാല വർദ്ധനവുമാണ് നിരക്ക് വർധനവിന് കാരണമായി ബെസ്കോം ചൂണ്ടിക്കാട്ടുന്നത്.

67 പൈസ (2025-26), 74 പൈസ (2026-27), 91 പൈസ (2027-28) ഉൾപ്പെടെ അടുത്ത മൂന്ന് വർഷത്തേക്ക് യൂണിറ്റിന് ശരാശരി 77.3 പൈസ വർധനിപ്പിക്കാനാണ് ബെസ്കോം ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനെതിരെ വ്യവസായ സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ, ആർ‌ഡബ്ല്യു‌എകൾ എന്നിവരുൾപ്പെടെ ആശങ്ക പ്രകടിപ്പിച്ചതായി കെ‌ഇ‌ആർ‌സി വൃത്തങ്ങൾ പറഞ്ഞു. നിലവിൽ നിർദേശം പരിഗണനയിലാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കെ‌ഇ‌ആർ‌സി അറിയിച്ചു.

TAGS: BENGALURU
SUMMARY: Bescom needs tariff hike in Bengaluru again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *