ബെംഗളൂരുവില്‍ വാഹനാപകടം; വിദ്യാർഥിയടക്കം രണ്ടു മലയാളികൾ മരിച്ചു

ബെംഗളൂരുവില്‍ വാഹനാപകടം; വിദ്യാർഥിയടക്കം രണ്ടു മലയാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ടയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു മലയാളികൾ മരിച്ചു. എം.ബി.എ വിദ്യാർഥിയും നിലമ്പൂർ സ്വദേശിയുമായ അർഷ് പി. ബഷീർ (23), കൊല്ലം കാരിക്കോട് ഷീന മൻസിലിൽ ഷാഹുഖ് (28) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബന്നാർഘട്ട റാഗിഹള്ളി വനമേഖലയിൽ തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ  നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു.

എംബിഎ വിദ്യാർഥിയായ അർഷ് പി ബഷീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനും എസ്എഫ്ഐ മുൻ നിലമ്പൂർ ഏരിയ കമ്മിറ്റി അംഗവും ആയിരുന്നു. മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

<br>
TAGS: ACCIDENT
SUMMARY : Two Malayalis, including a student, die in a road accident in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *