ഗില്ലൻ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും

ഗില്ലൻ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും

ബെംഗളൂരു: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ്. നിപാനി താലൂക്കിലെ ഡോണെവാഡി ഗ്രാമത്തിൽ നിന്നുള്ള ബാലഗൗഡ പാട്ടീൽ (64) ആണ് മരിച്ചത്. കോലാപുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹുക്കേരി താലൂക്കിൽ നിന്നുള്ള 14 വയസ്സുള്ള മറ്റൊരു ആൺകുട്ടിയും രോഗം ബാധിച്ച് മരിച്ചതായി സൂചനയുണ്ട്. എന്നാൽ ആരോഗ്യ വകുപ്പ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ബെളഗാവിയുടെ അതിർത്തിയിലുള്ള മഹാരാഷ്ട്രയിലെ സാംഗ്ലി, കോലാപ്പൂർ ജില്ലകളിൽ ഇതുവരെ 31 ജിബിഎസ് കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ പത്തിലധികം പേർ ഐസിയുവിൽ ചികിത്സയിലാണ്. സാംഗ്ലിയിൽ 16 ജിബിഎസ് കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ, കോലാപുരിൽ 21 കേസുകളും മൂന്ന് മരണങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: KARNATAKA
SUMMARY: One from Belagavi district believed to have died due to Guillain Barre Syndrome in Maharashtra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *