പക്ഷിപ്പനി; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

പക്ഷിപ്പനി; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

ബെംഗളൂരു : അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം.

അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ ഗുപ്തയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോഴി ക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കിടയിൽ പ്രത്യേക നിരീക്ഷണം നടത്താനും യോഗത്തില്‍ നിർദേശിച്ചു.
<BR>
TAGS : BIRD FLU
SUMMARY : Bird flu; Alert issued in the state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *