പാതിവില തട്ടിപ്പ്; മാത്യു കുഴല്‍നാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

പാതിവില തട്ടിപ്പ്; മാത്യു കുഴല്‍നാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളില്‍ മാത്യു കുഴല്‍നാടൻ ഇല്ല. അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ കുഴല്‍ നാടന്റെ പേരില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

നേരത്തെ എംഎല്‍എ പണം വാങ്ങിയിരുന്നുവെന്ന രീതിയില്‍ ആക്ഷേപം ഉയർന്നിരുന്നു. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന അനന്തു കൃഷ്ണനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. ക്രൈംബ്രാഞ്ച് കേസ് എടുത്തതിന് പിന്നാലെ കൊച്ചിയിലെ വിവിധ ഓഫീസുകളില്‍ എത്തിച്ച്‌ അനന്തു കൃഷ്ണനെ തെളിവെടുപ്പ് നടത്തിയിരുന്നു.

TAGS : HALF PRICE SCAM
SUMMARY : Half-price scam; Crime Branch says no evidence against Mathew Kuzhalnadan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *