ചൂരല്‍മലയില്‍ പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

ചൂരല്‍മലയില്‍ പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ പൂർണമായും തകർന്ന ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര‍്യമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. ചൂരല്‍മല ടൗണില്‍ നിന്ന് മുണ്ടകൈ റോഡില്‍ എത്തുന്ന രീതിയിലാണ് പാലം നിർമിക്കുക.

മേപ്പാടിയെ മുണ്ടകൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർ നിർമിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാല്‍ അതിനെ അതിജീവിക്കാൻ കഴിയുന്ന വിധത്തിലായിരിക്കും പാലത്തിന്‍റെ നിർമിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്‍റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും പാലം പണിയുക. മുമ്പ് ഉണ്ടായിരുന്ന പാലത്തിനേക്കാള്‍ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും.

പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലുമായി 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതുകൊണ്ടാണ് ഇരു കരകളിലും 80 മീറ്റർ നീളത്തില്‍ പണിയുന്നത്. വെള്ളത്തില്‍ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമായിട്ടാണ് പാലത്തിന്‍റെ അടിസ്ഥാനം നിർമിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 30-നാണ് ഉരുള്‍പ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലില്‍ പാലം ഒലിച്ചുപോയത്.

TAGS : WAYANAD LANDSLIDE
SUMMARY : New bridge in Chooralmala; Rs 35 crore project approved

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *