സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; പിവിആർ- ഐനോക്‌സിന് പിഴ ചുമത്തി

സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; പിവിആർ- ഐനോക്‌സിന് പിഴ ചുമത്തി

ബെംഗളൂരു: കൃത്യസമയത്ത് സിനിമ തുടങ്ങാതെ അധികസമയം പരസ്യം കാണിച്ചതിന് പിവിആർ ഐനോക്‌സിന് പിഴ ചുമത്തി. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും നൽകാൻ ബെംഗളുരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ബെംഗളൂരു സ്വദേശി അഭിഷേകിന്റെ പരാതിയിലാണ് നടപടി.

സിനിമാ പ്രദർശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങൾ നൽകി 25 മിനിറ്റ് വൈകിപ്പിച്ചെന്ന് ആരോപിച്ചാണ് യുവാവ് പരാതി നൽകിയത്. പിവിആർ സിനിമാസ്, ഐഎൻഒഎക്‌സ്, ബുക്ക് മൈഷോ, എന്നിവയ്ക്കെതിരെയായിരുന്നു പരാതി. 2023 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം 4.05ന് സാം ബഹാദൂർ സിനിമ കാണാൻ മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നുവെന്ന് അഭിഷേക് പറഞ്ഞു.

എന്നാൽ, പരസ്യങ്ങളുടെയും ട്രെയിലറുകളുടെയും നീണ്ട സെഷനുശേഷം 4.30-നാണ് സിനിമ ആരംഭിച്ചത്. തുടന്നാണ് അഭിഷേക് കോടതിയെ സമീപിച്ചത്. സിനിമാ ടിക്കറ്റുകളിൽ യഥാർത്ഥ സിനിമാ സമയം പരാമർശിക്കണമെന്നും പിവിആറും ഐനോക്‌സും അന്യായമായ വ്യാപാര രീതികളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ഷെഡ്യൂൾ ചെയ്ത പ്രദർശന സമയത്തിനപ്പുറം പരസ്യങ്ങൾ പ്രദർശിപ്പിക്കരുതെന്നും ഉപഭോക്തൃ ഫോറം പിവിആറിനും ഐനോക്‌സിനും നിർദേശം നൽകി.

TAGS: BENGALURU
SUMMARY: Bengaluru man sues PVR-INOX for wasting time with 25-minute advertisements

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *