അമ്മായിയമ്മയെ കൊലപ്പെടുത്താൻ ഡോക്ടറോട് മരുന്ന് ആവശ്യപ്പെട്ടു; യുവതിക്കെതിരെ കേസ്

അമ്മായിയമ്മയെ കൊലപ്പെടുത്താൻ ഡോക്ടറോട് മരുന്ന് ആവശ്യപ്പെട്ടു; യുവതിക്കെതിരെ കേസ്

ബെംഗളൂരു: വാട്‌സ്‌ ആപ്പ് വഴി ഡോക്‌ടറോട് അമ്മായിയമ്മയെ കൊല്ലാൻ ടാബ്‌ലെറ്റ് ആവശ്യപ്പെട്ട യുവതിക്കെതിരെ കേസെടുത്തു. യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ ഡോക്‌ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ ഡോ. സുനില്‍ കുമാറിനോടാണ് യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. ഇൻസ്റ്റഗ്രാമില്‍ നിന്നും ഡോ. സുനിൽ കുമാറിൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ച യുവതി പിന്നീട് വാട്‌സ്‌ ആപ്പിലൂടെ മെസേജ് അയച്ചാണ് ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഡോക്‌ടറില്‍ നിന്നും മറുപടി ലഭിക്കാതായതോടെ അയച്ച മെസേജുകള്‍ യുവതി തന്നെ ഡിലീറ്റ് ചെയ്‌തു. അപ്പോഴേക്കും ഡോക്‌ടര്‍ സഞ്ജയ്‌ നഗർ പോലീസിൽ വിവരം അറിയിച്ചു. 70 വയസുള്ള അമ്മായിയമ്മ, തന്നെ എല്ലാ ദിവസവും പീഡിപ്പിക്കുന്നുവെന്നാണ് യുവതി ഡോക്‌ടറോട് പറഞ്ഞത്. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് യുവതിയുടെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

TAGS: BENGALURU
SUMMARY: Bengaluru Woman asks doctor to prescribe tablets to kill mother-in-law, later deletes chat

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *