തേനീച്ച ആക്രമണം; 14 വിദ്യാർഥികൾക്ക് പരുക്ക്

തേനീച്ച ആക്രമണം; 14 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു : തേനീച്ച ആക്രമണത്തില്‍ 14 വിദ്യാർഥികൾക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങടി കക്കിഞ്ഞ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂളിൽ അസംബ്ലി കഴിഞ്ഞ് ക്ലാസുകളിലേക്ക് പോകവെയാണ് സംഭവം. തേനീച്ചകൾ കൂട്ടമായി വരുന്നതുകണ്ട് അധ്യാപകർ വിദ്യാർഥികളെ ക്ലാസിലേക്ക് കയറ്റി ജനലും വാതിലും അടച്ചതോടെ മറ്റു വിദ്യാർഥികളെ രക്ഷപ്പെടുത്താനായി. അധ്യാപകർക്കും സ്കൂളിലെ പാചകക്കാരിക്കും കുത്തേറ്റു.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, രക്ഷിതാക്കൾ എന്നിവർ സ്കൂള്‍ സന്ദര്‍ശിച്ചു. പരിശോധനയിൽ സ്കൂളിനടുത്തുള്ള മരത്തിൽ വലിയ തേനീച്ചക്കൂട് കണ്ടെത്തി. ഇത് നീക്കം ചെയ്യുമെന്ന് ബെൽത്തങ്ങടി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ താരകേസരി പറഞ്ഞു. സ്കൂളിന് ബുധനാഴ്ച അവധി നൽകി.
<BR>
TAGS : BEE ATTACK | DAKSHINA KANNADA
SUMMARY : Bee attack; 14 students injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *