അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും സ്‌കൂള്‍ ശമ്പളം നല്‍കിയില്ല; മനംനൊന്ത് അധ്യാപിക തൂങ്ങി മരിച്ചു

അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും സ്‌കൂള്‍ ശമ്പളം നല്‍കിയില്ല; മനംനൊന്ത് അധ്യാപിക തൂങ്ങി മരിച്ചു

കോഴിക്കോട്: എയ്ഡഡ് സ്കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. ശമ്പളം നൽകാത്തതിലുള്ള മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

അഞ്ച് വര്‍ഷം നൂറു രൂപ പോലും ശമ്പളമില്ലാതെ ജോലി ചെയ്തിട്ടും അലീനയെ സ്ഥിരപ്പെടുത്താനോ രേഖകള്‍ നല്‍കാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്ന് അലീനയുടെ പിതാവ് പറഞ്ഞു. താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പിതാവ് ആരോപിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അലീനയെ വൈകീട്ട് മൂന്നുമണിയോടെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ ടീച്ചറെ പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് പിതാവ് ബെന്നിയെ അറിയിക്കുകയായിരുന്നു. പുറത്തുപോയ ബെന്നി തിരിച്ചെത്തിയപ്പോള്‍ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ അഞ്ച് വര്‍ഷം അധ്യാപികയായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് അവര്‍ ശമ്പളമൊന്നും നല്‍കിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ജോലിക്കായി പതിമൂന്ന് ലക്ഷം രൂപ ഇവര്‍ രൂപതയ്ക്ക് നല്‍കിയെന്നും ആറ് വര്‍ഷമായിട്ടും സ്ഥിരം നിയമനം ആയിട്ടില്ലെന്നും കുടുംബം പറയുന്നു.
<BR>
TAGS : DEATH | SCHOOL TEACHER
SUMMARY : School teacher hangs herself to death after not paying salary despite working for five years

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *