ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റര്‍ക്ക് ദാരുണാന്ത്യം

ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

TAGS : LATEST NEWS
SUMMARY : Malayali stationmaster dies tragically after being hit by train

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *