ബാംഗ്ലൂർ സര്‍വകലാശാല പരീക്ഷയില്‍ മലയാളി വിദ്യാർഥിനിക്ക് ഒന്നാം റാങ്ക്
▪️ നന്ദന എസ് നമ്പ്യാര്‍

ബാംഗ്ലൂർ സര്‍വകലാശാല പരീക്ഷയില്‍ മലയാളി വിദ്യാർഥിനിക്ക് ഒന്നാം റാങ്ക്

ബെംഗളൂരു: ബാംഗ്ലൂർ സര്‍വകലാശാലയുടെ ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) ഏവിയേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥിനി. ബെംഗളൂരു പീനിയയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ബിബിഎ വിദ്യാർഥിനിയായിരുന്ന നന്ദന എസ് നമ്പ്യാരാണ് 88.02 ശതമാനം മാര്‍ക്ക് നേടി ഉന്നത വിജയം നേടിയത്.

കണ്ണൂർ പിണറായി സ്വദേശിയും ബാംഗ്ളൂർ ദീപ്തി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ടുമായ കെ സന്തോഷ് കുമാര്‍-വിധു സന്തോഷ് ദമ്പതികളുടെ മകളാണ്.

നിലവിൽ ഇൻഡിഗോ എയർലൈൻസിൽ ഓഫീസര്‍ ട്രൈനിയായി ജോലിചെയ്യുകയാണ് നന്ദന. കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായ നന്ദന ജാലഹള്ളി സായി വീണ സ്കൂള്‍ ഓഫ് ഡാൻസിൽ ഭരതനാട്യം വിദ്യാർഥിനി കൂടിയാണ്. സഹോദരൻ: അഭിനന്ദ് എസ് നമ്പ്യാർ (ബി.ടെക്ക് വിദ്യാർഥി). കുടുംബത്തോടൊപ്പം ചിക്കബാനവാരയിലാണ് താമസം.
<BR>
TAGS : ACHIEVEMENTS
SUMMARY : Malayali student ranks first in Bangalore University exam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *