ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോയിലെ അശ്ലീല തമാശ വിവാദങ്ങൾക്കിടയാണ് നിർദ്ദേശം. ഒടിടിക്കും ബ്രോഡ്കാസ്റ്റിംഗ് സെല്‍ഫ് റെഗുലേഷന്‍ ബോഡിക്കുമാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

2021ലെ ഐ ടി നിയമ ചട്ടങ്ങള്‍ പാലിക്കണം. നിയമം ലംഘിക്കുന്ന ഒടിടി, ബ്രോഡ്കാസ്റ്റിംഗ് സെല്‍ഫ് റഗുലേഷന്‍ ബോഡിക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ഒടിടി പ്ലാറ്റ് ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും പോണോഗ്രഫി, അശ്ലീല ഉള്ളടക്കം എന്നിവ പ്രചരിക്കുന്നതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് എം പിമാരില്‍ നിന്നും ചില സംഘടനകളില്‍ നിന്നും ജനങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

നിയമപ്രകാരം നിരോധിച്ച യാതൊന്നും കൈമാറരുതെന്ന് ഒടിടി പ്ലാറ്റ്ഫോമുകളോട് മന്ത്രാലയം ആവശ്യപ്പെട്ടുയ ചട്ടങ്ങളുടെ ഷെഡ്യൂളില്‍ നല്‍കിയിരിക്കുന്ന പൊതു മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി ഉള്ളടക്കം പ്രായത്തെ അടിസ്ഥാനമാക്കി തരംതിരിക്കണം. കുട്ടികള്‍ക്ക് അത്തരം ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് ‘എ’ റേറ്റ് ചെയ്ത ഉള്ളടക്കത്തിന് പ്രത്യേക നിയന്ത്രണ സംവിധാനം നടപ്പിലാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിനും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നിര്‍ദേശം പുറപ്പെടുവിച്ചത്. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിയമം പാലിക്കാതെ എല്ലാ തരത്തിലുള്ള ഉള്ളടക്കങ്ങളും പങ്കിടുന്നതായി സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
<BR>
TAGS : OTT | CENTRAL GOVERNMENT
SUMMARY : Pornographic content on OTT platforms; Central government to impose strict restrictions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *