മയക്കുമരുന്ന് കടത്ത്; ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ

മയക്കുമരുന്ന് കടത്ത്; ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ

ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിൽ ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ. സോള ദേവനഹള്ളിയിൽ താമസിക്കുന്ന ശതാബ്ദി മന്ന (24) ആണ് പിടിയിലായത്.

ബുധനാഴ്ച മിയാപുർ ബസ് സ്റ്റോപ്പിൽ വെച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മന്നയെ പോലീസ് പിടികൂടുകയായിരുന്നു. നൈജീരിയൻ പൗരനായ വാറൻ കൊക്കറംഗോ എന്ന വിദേശ വിതരണക്കാരന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ഭാഗമാണ് മന്ന.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി മന്നയെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. യുവതിക്കൊപ്പം പ്രവർത്തിക്കുന്ന മറ്റ്‌ ഏജന്റുമാരെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ഭാഗമായ പലരും ബെംഗളൂരുവിൽ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

TAGS: ARREST
SUMMARY: Bengaluru woman arrested, suspected Nigerian supplier on the run in drug peddling

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *