വനിതാ പ്രീമിയർ ലീഗ്; ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം

വനിതാ പ്രീമിയർ ലീഗ്; ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: വനിതാ പ്രീമിയർ ലീഗ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം വരുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമാകും സർവീസ് സമയത്തിൽ മാറ്റം വരുത്തുക. ഫെബ്രുവരി 21, 22, 24, 25, 26, 27, 28, മാർച്ച് 1 തീയതികളിൽ ബെംഗളൂരുവിൽ മത്സരങ്ങൾ നടക്കും.

ഈ ദിവസങ്ങളിൽ ചല്ലഘട്ട, വൈറ്റ്ഫീൽഡ്, മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 11.20 ന് പുറപ്പെടും. മജസ്റ്റിക്കിലെ നാദപ്രഭു കെംപെഗൗഡ സ്റ്റേഷനിൽ നിന്നുള്ള അവസാന മെട്രോ ട്രെയിൻ രാത്രി 11.55ന് പുറപ്പെടും. യാത്രക്കാർക്ക് ക്യുആർ ടിക്കറ്റുകൾ, സ്മാർട്ട് കാർഡുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ (എൻസിഎംസി), ടോക്കണുകൾ എന്നിവയുൾപ്പെടെ വിവിധ ടിക്കറ്റിംഗ് ഓപ്ഷനുകൾ ഉപയോഗിക്കാം.

TAGS: NAMMA METRO
SUMMARY: Bengaluru Metro extends services for WPL T20 matches

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *