ഉദരസംബന്ധമായ അസുഖം; സോണിയ ഗാന്ധി ആശുപത്രിയില്‍

ഉദരസംബന്ധമായ അസുഖം; സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സോണിയയെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗ്യാസ്‌ട്രോ എന്ററോളജി വിദഗ്ധന്‍ ഡോ. സമീരന്‍ നന്‍ഡിയുടെ നേത്യത്വത്തിലുള്ള സംഘത്തിന്റെ ചികിത്സയിലാണെന്നും ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് അറിയിച്ചു.

അതേസമയം ഫെബ്രുവരി 13 ന് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ സോണിയ ഗാന്ധി എത്തിയിരുന്നു. സെന്‍സെസ് എത്രയും വേഗം പൂർത്തിയാക്കാണമെന്ന് സോണിയാ ഗാന്ധി ഫെബ്രുവരി 10ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ 14 കോടിയോളം ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും സോണിയ ആരോപിച്ചിരുന്നു.

TAGS: NATIONAL
SUMMARY: Sonia gandhi Hospitalized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *