ആ​ശു​പ​ത്രി​ കെട്ടിടത്തിന്റെ ര​ണ്ടാം​ നിലയി​ൽ ​നി​ന്ന് വീ​ണ് രോ​ഗി മ​രി​ച്ചു

ആ​ശു​പ​ത്രി​ കെട്ടിടത്തിന്റെ ര​ണ്ടാം​ നിലയി​ൽ ​നി​ന്ന് വീ​ണ് രോ​ഗി മ​രി​ച്ചു

ബെംഗളൂരു: ആ​ശു​പ​ത്രി​ കെട്ടിടത്തിന്റെ ര​ണ്ടാം​ നിലയി​ൽ ​നി​ന്ന് വീ​ണ് രോ​ഗി മരിച്ചു. ഗു​ൽ​ബ​ർ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെഡി​ക്ക​ൽ സ​യ​ൻ​സ​സ് (ജിം​സ്) സർക്കാ​ർ ആ​ശു​പ​ത്രി​യി​ലാണ് സംഭവം. യു​വാ​വ് ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം നിലയിൽ​ നി​ന്ന് താഴേക്ക് ചാടുകയായിരുന്നു. ഡെ​ക്കാ​ൻ കോളജിന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന സയ്യിദ് അ​സ്ഹ​റു​ദ്ദീ​നാ​ണ് (33) മ​രി​ച്ച​ത്.

ക്ഷ​യ​രോ​ഗ​ത്തി​ന് ആശുപത്രിയിൽ ചികിത്സ​യി​ലാ​യി​രു​ന്നു ഇയാൾ. ​രോഗം ബാധിച്ചത് കാരണമുണ്ടായ വിഷാദ അവസ്ഥയെ തുടർന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും ജീവനക്കാ​രു​ടെ​യും അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് തന്റെ ഭ​ർ​ത്താ​വ് മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് അ​സ​റു​ദ്ദീ​ന്റെ ഭാ​ര്യ പോലീ​സി​ൽ പരാതി ന​ൽ​കി. സംഭവത്തിൽ പോ​ലീ​സ് കേസ് ര​ജി​സ്റ്റ​ർ ചെ​യ്തിട്ടുണ്ട്.

TAGS: KARNATAKA
SUMMARY: Patient at Kalaburagi govt hospital allegedly commits suicide by jumping from second floor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *