കണ്ണൂർ : കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം. നീർക്കടവ് മുച്ചിരിയൻ വയനാട്ട് കുലവൻ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ പടക്കം പൊട്ടിക്കുന്നതിനിടെ നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരുക്കേറ്റത്. ഒരാളുടെ നില അതീവഗുരുതരം. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലിന്റെ തുടയെല്ല് പൊട്ടി ഗുരുതരമായി പരുക്കേറ്റയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
<BR>
TAGS : FIREWORKS | ACCIDENT | KANNUR
SUMMARY : Fireworks Accident in Azhikode, Kannur; Five injured

Posted inKERALA LATEST NEWS
